Currency

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ അദ്ധ്യായന വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കരുത്: ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍

സ്വന്തം ലേഖകന്‍Friday, August 31, 2018 1:02 pm

 

ഷാര്‍ജ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ അദ്ധ്യായന വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെയോ വിദ്യാര്‍ഥികളെയോ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജയിലെ സ്‌കൂള്‍ അധികൃതര്‍ക്ക് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. യൂണിഫോമില്‍ മാറ്റമുണ്ടെങ്കിലേ പുതിയത് വാങ്ങാന്‍ നിര്‍ദേശിക്കാന്‍ പാടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം തന്നെയാണ് ഈ വര്‍ഷവും എങ്കില്‍ പുതിയത് വാങ്ങണം എന്ന് സ്‌കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധം പിടിക്കരുത്.

ചില വിദ്യാലയങ്ങള്‍ പുതിയ യൂണിഫോം വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ഇതിന്റെ പണം സ്‌കൂള്‍ ഫീസിന്റെ കൂടെ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. കുട്ടികള്‍ക്ക് പുതിയ യൂണിഫോം വാങ്ങി നല്‍കണോ എന്നത് തീരുമാനിക്കാനുള്ള മുഴുവന്‍ സ്വാതന്ത്ര്യവും രക്ഷിതാക്കള്‍ക്കാണ് എന്ന് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x