Currency

വാഹനാപകടം: ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, September 5, 2018 1:12 pm

ഷാര്‍ജ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ഷാര്‍ജ അല്‍ഖാനില്‍ ജന്നത്തുല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന സൗത്ത് ചിത്താരി സ്വദേശി മുഹമ്മദ് കുഞ്ഞി കൂളിക്കാട് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞി അപകടത്തില്‍ പെട്ടത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ അമിത വേഗതയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

റഷ്യന്‍ പൗരനാണ് കാര്‍ ഓടിച്ചിരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ അല്‍ ഖാസിമിയ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അന്ത്യം. ഹസ്സന്‍ മുഹമ്മദാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്തിമ, ഫൈമ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x