Currency

ഷാര്‍ജ എമിറേറ്റില്‍ കെട്ടിട വാടക കുറയുന്നു

സ്വന്തം ലേഖകന്‍Saturday, September 15, 2018 1:12 pm

ഷാര്‍ജ: എമിറേറ്റില്‍ കെട്ടിട വാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ എട്ടു മാസത്തിനിടെ കെട്ടിട വാടകയില്‍ 10 മുതല്‍ 16 ശതമാനം വരെ കുറഞ്ഞതായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു. ഒരു കിടപ്പുമുറിയും ഹാളും അടങ്ങുന്ന വണ്‍ ബെഡ് റൂം, രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ടു ബെഡ് റൂം ഫ്‌ലാറ്റുകള്‍ക്കാണ് വാടക കുറഞ്ഞത്.

ഷാര്‍ജയിലെ താമസക്കാര്‍ ദുബായ്, അജ്മാന്‍ എമിറേറ്റുകളിലേക്ക് താമസം മാറിയതാണ് വാടകയിലെ മാറ്റത്തിന് കാരണമായത്. അല്‍ ഖാന്‍, അല്‍ മജാസ്, അല്‍ നഹ്ദ, അല്‍ ഖാസിമിയ മേഖലകളില്‍ എല്ലാം വാടക കുറഞ്ഞതായി കെട്ടിട ഉടമകള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടകയിനത്തില്‍ 2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 16 ശതമാനം വരെ കുറഞ്ഞു. താമസക്കാരുടെ എമിറേറ്റ്മാറ്റവും പുതിയ കെട്ടിടങ്ങള്‍ പണി പൂര്‍ത്തിയാവുകയും ചെയ്തതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള ഫ്‌ലാറ്റുകള്‍ കുറഞ്ഞ വാടകയില്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ എമിറേറ്റില്‍ അവസരമേറുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x