കൊടുംവേനലിനെ മറികടന്ന് യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ അപ്രതീക്ഷിത മഴ. ദുബായ്, ഷാര്‍ജ, അല്‍ഐന്‍, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച സാമാന്യം നന്നായി മഴ ലഭിച്ചു. മിര്‍ദിഫ്, റാഷിദിയ, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍ ദേരയിലും ഖിസൈസിലും ചെറുപെയ്ത്താണുണ്ടായത്.