300 കിലോ ഹാഷിഷും 70,000 മയക്കു ഗുളികകളും ഉള്‍പ്പെടെ ഷാള്ജയില് വന്‍മയക്കുമരുന്ന് വേട്ട. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ ഹൗസില്‍നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്.
കല്‍ബയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
12 ലക്ഷത്തിലധികം വരുന്ന വിദേശികളില്‍ 834,542 പുരുഷന്മാരും 395 875 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.
നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഷാര്‍ജ. സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. റോഡ് നിയമങ്ങള്‍ സംബന്ധിച്ച് ബോധവല്കരണ കാമ്പയിനും ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു.
സ്റ്റീല്‍, അലൂമിനിയം, ഫാബ്രിക്കേഷന്‍ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളും, യന്ത്രസാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്രമേളയാണ് സ്റ്റീല്‍ ഫാബ്.
അല്‍ മാദാമിനടുത്തുള്ള മരുഭൂമിയിലാണ് അപകടമുണ്ടായത്. വിദേശികളായ വിനോദസഞ്ചാരികള്‍ക്കാണു പരിക്കേറ്റതെന്ന് മധ്യമേഖല പോലീസ് ഡയറക്ടര്‍ കേണല്‍ ബിന്‍ ദര്‍വീശ് പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. 500 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതോടെ എമിറേറ്റിലെ മൊത്തം നിരീക്ഷണ ക്യാമറകളുടെ എണ്ണം ഏഴായിരം ആയി ഉയരും.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ ഇരുപത് നൈജീരിയന്‍ പൗരന്മാരെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് സംഘങ്ങളില്‍പ്പെട്ടവരാണ് ഇവര്‍. മോഷണം നടത്തുന്നതിനായി സന്ദര്‍ശകവിസയില്‍ യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഷാര്‍ജ കിംഹ് അബ്ദുള്‍ അസീസ് റോഡിലാണ് ആദ്യമോഷണം നടന്നത്.
രാവിലെ എട്ടരയോടെയായിരുന്നു ദുരന്തം. ഫുജൈറ കല്‍ബ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള അല്‍ വഹ്ദ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ ഷിഹാബ് (24), കുറുകത്താണി സ്വദേശി ഹുസൈന് (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പോയവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2015നെ അപേക്ഷിച്ച് 2016ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സഅരി ആല് ശംസി പറഞ്ഞു.