Currency

ഷാര്‍ജയില്‍ പിങ്ക് കാരവന് തുടക്കം

സ്വന്തം ലേഖകന്‍Thursday, February 9, 2017 12:02 pm

ഷാര്‍ജ കേന്ദ്രമായ ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് സംഘാടകരുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിന്‍ ഈ മാസം 17 വരെ വിവിധ എമിറേറ്റുകളില്‍ പര്യടനം തുടരും. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളെയും ഉള്‍ക്കൊള്ളും വിധമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷാര്‍ജ: അര്‍ബുദ രോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ഷാര്‍ജയില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷം നടക്കുന്ന പിങ്ക് കാരവന് തുടക്കം. ഷാര്‍ജ കേന്ദ്രമായ ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് സംഘാടകരുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിന്‍ ഈ മാസം 17 വരെ വിവിധ എമിറേറ്റുകളില്‍ പര്യടനം തുടരും. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളെയും ഉള്‍ക്കൊള്ളും വിധമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയുടെ പത്‌നി ശൈഖ ജവാഹിര്‍ ആല്‍ ഖാസ്മിയാണ് പ്രോഗ്രാം രക്ഷാധികാരി. എല്ലാ എമിറേറ്റുകളിലും സജ്ജമാക്കിയ ക്ലിനിക്കുകളില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ സൗജന്യ സ്തനാര്‍ബുദ പരിശോധനക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളില്‍ കൂടുതലായി കാമ്പയിന്‍ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയും കാരവന്‍ കടന്നു പോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x