Currency

നടപ്പാലങ്ങളുടെ നിര്‍മാണം ഷാര്‍ജയില്‍ വേഗത്തില്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, February 14, 2017 1:30 pm

അല്‍ ഇത്തിഹാദ് റോഡ്, കിങ് ഫൈസല്‍ റോഡ് എന്നിവിടങ്ങളിലെ നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. ആറുമാസത്തിനകം പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. ജനവാസ മേഖലയിലാണ് രണ്ട് പാലങ്ങളും നിര്‍മിക്കുന്നത്. നടുവില്‍ തൂണില്ലാതെയാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കുക.

ഷാര്‍ജ: അല്‍ ഇത്തിഹാദ് റോഡ്, കിങ് ഫൈസല്‍ റോഡ് എന്നിവിടങ്ങളിലെ നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. ആറുമാസത്തിനകം പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. ജനവാസ മേഖലയിലാണ് രണ്ട് പാലങ്ങളും നിര്‍മിക്കുന്നത്. നടുവില്‍ തൂണില്ലാതെയാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കുക.

നിരന്തരമായി റോഡപകടങ്ങള്‍ സംഭവിക്കുന്ന അല്‍ ഇത്തിഹാദ് റോഡിലെ അന്‍സാര്‍ മാളിനും അല്‍താവൂന്‍ ജുമാമസ്ജിദിനും ഇടയിലാണ് ഒരു പാലം. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ നിരവധി പേരാണ് ഇവിടെ മരിച്ചിട്ടുള്ളത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ജില്ലകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും പാലം നിര്‍മിക്കുന്നതിലൂടെ സാധിക്കും.

ഷാര്‍ജയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളായ അബുഷഹാര, അല്‍ മജാസ് ജില്ലകളുടെ അതിര്‍ത്തികള്‍ക്കിടയിലൂടെ കടന്ന് പോകുന്ന കിങ് ഫൈസല്‍ റോഡില്‍ നിന്ന് ജമാല്‍ അബ്ദുല്‍ നാസര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് രണ്ടാമത്തെ നടപ്പാലം നിര്‍മിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x