അഡ്മിഷനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. കെ.ജി വണിലേക്ക് 300 സീറ്റിനായി ഓണ്‍ലൈന്‍ വഴി 1200 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
ഷാര്‍ജ: അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നറുക്കെടുപ്പിലൂടെ കെ.ജി ക്ലാസ് പ്രവേശനം പൂര്‍ത്തിയാക്കി. നേരത്തെ അഡ്മിഷനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. കെ.ജി വണിലേക്ക് 300 സീറ്റിനായി ഓണ്‍ലൈന്‍ വഴി 1200 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
രാവിലെ ഒമ്പത് മണിക്ക് നടന്ന നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ ആറുമണി മുതല്‍ തന്നെ സ്കൂളിലത്തെിത്തുടങ്ങിയിരുന്നു. ആകെയുള്ള 1000 സീറ്റില്‍ 400 കുട്ടികള്‍ സ്കൂളിന്റെ ഗള്‍ഫ് റോസ് നഴ്സറിയില്‍ നിന്ന് വരുന്നവരാണ്. സഹോദരങ്ങള്‍ പഠിക്കുന്നവര്‍ക്ക് 300 സീറ്റും (ഇതും കൂടുതലുള്ളതിനാല്‍ നറുക്കെടുത്താണ് തെരഞ്ഞെടുത്തത്) ബാക്കിയുള്ള 300 സീറ്റിലേക്കാണ് നറുക്കെടുപ്പു നടന്നത്. കെ.ജി ടുവിലേക്ക് 100 സീറ്റിനായി 600ഓളം പേര് അപേക്ഷിച്ചിരുന്നു. ഇവരെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.