യുഎഇ ട്രാഫിക് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭിക്കുക. പുതിയ സംവിധാനത്തിലൂടെ പല ഘട്ടങ്ങളിലായി ലഭിച്ച പിഴ സംഖ്യ തവണകളായി അടയ്ക്കാം. ബുധനാഴ്ച മുതല്‍ സേവനങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജ: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഷാര്‍ജയില്‍ ഇനി ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യം. യുഎഇ ട്രാഫിക് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭിക്കുക. പുതിയ സംവിധാനത്തിലൂടെ പല ഘട്ടങ്ങളിലായി ലഭിച്ച പിഴ സംഖ്യ തവണകളായി അടയ്ക്കാം. ബുധനാഴ്ച മുതല്‍ സേവനങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിദേശ വാഹനങ്ങള്‍ക്കും താല്‍ക്കാലിക പെര്‍മിറ്റോടെ നിരത്തിലിറക്കിയ വാഹനങ്ങളുടെ പിഴയും പുതിയ സംവിധാനത്തിന്റെ പരിധിയില്‍ വരില്ല. ദുബായ് ആര്‍.ടി.എ, നഗരസഭകള്‍, ജി.സി.സി രാജ്യങ്ങളുടെ പിഴയും ഷാര്‍ജയില്‍ അടയ്ക്കാനാകും. വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന വാഹങ്ങളുടെ പിഴയും പുതിയ സംവിധാനം വഴി അടയ്ക്കാം. കുറഞ്ഞത് 1000 ദിര്‍ഹമെങ്കിലും പിഴ അടയ്ക്കാനുണ്ടെങ്കില്‍ മാത്രമേ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.