Currency

കോവിഡിന്റെ രണ്ടാംവരവ്: ലണ്ടന്‍ ഐയിലെ ന്യൂ ഇയര്‍ വെടിക്കെട്ട് റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, September 22, 2020 6:04 pm
fire-works
Villa-kochi-Kerala

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ വിശ്വവിഖ്യാതമായ ന്യൂ ഇയര്‍ വെടിക്കെട്ട് റദ്ദാക്കി. ന്യൂ ഇയര്‍ രാത്രിയില്‍ ഒരുലക്ഷം പേര്‍ നേരിട്ടും ഒന്നരക്കോടി ആളുകള്‍ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടന്‍ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയര്‍ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയര്‍ രാത്രിയില്‍ ലണ്ടന്‍ നഗരത്തെ ആകെ ഉല്‍സവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകള്‍ക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ ആഘോഷ മാര്‍ഗം കണ്ടെത്തുമെന്ന് മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു.

ലണ്ടനു പുറമെ സിഡ്‌നി, ന്യൂയോര്‍ക്ക്, ദുബായ് ഉള്‍പ്പെടെ ലോകത്തിലെ വിവിധ വന്‍ നഗരങ്ങളില്‍ ന്യൂ ഇയറിന് വലിയ കരിമരുന്ന് കലാപ്രകടനവും മറ്റ് ആഘോഷങ്ങളും പതിവുള്ളതാണ്. ഇതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലാണ്. ലണ്ടനു പിന്നാലെ മറ്റ് വന്‍ നഗരങ്ങളും ന്യൂ ഈയര്‍ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുമെന്നാണ് വിവിധ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ ഒടുവില്‍ കോവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കോവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ നേരത്തെ ചെയ്തപോലുള്ള സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x