Currency

ബ്രിട്ടനില്‍ ലോക്ഡൗണ്‍ ഇല്ല; രോഗവ്യാപനം അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, October 13, 2020 6:14 pm
lockdown
Villa-kochi-Kerala

ലണ്ടന്‍: ദേശീയ തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തില്‍ മൂന്നു ശ്രേണികളായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ജനജീവിതം സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.

നീണ്ട ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് വീണ്ടും ഒരു ദേശീയ ലോക്ഡൗണ്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. രോഗവ്യാപനം അതി രൂക്ഷമാകുകയും അതിന് അനുശ്രതമായി മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക്ഡൗണിനുള്ള സമ്മര്‍ദം സര്‍ക്കാരിനുമേല്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് രോഗബാധയുടെ തോതനുസരിച്ച് ഓരോ പ്രദേശത്തെയും തിരിച്ച് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x