ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളില്‍ തുടരുന്നത്. രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തില്‍ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമായിരിക്കുകയാണ്.
കോവിഡ് കേസുകള്‍ കുടുന്ന സാഹചര്യത്തില്‍ മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച മുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 30 പേര്‍ക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങള്‍ നടത്താനും നല്‍കിയിരുന്ന അനുമതി റദ്ദാക്കി. തിങ്കളാഴ്ച മുതല്‍ വ്യത്യസ്ത വീടുകളില്‍ നിന്നാണെങ്കില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ.
ഇത് ലംഘിച്ചാല്‍ അറസ്റ്റും പിഴയും ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരും. ജോലി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഒരു മീറ്റര്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കണം. പുതിയ നിയന്ത്രണങ്ങള്‍ മറ്റൊരു ലോക്ക്ഡൗണിന്റെ തുടക്കമയി കാണരുതെന്നും മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരുലക്ഷം പേരില്‍ 12.5 ശതമാനമായിരുന്നു കഴിഞ്ഞാഴ്ചയിലെ ബ്രിട്ടനിലെ രോഗവ്യാപന നിരക്ക്. ഈയാഴ്ച മധ്യത്തോടെ ഇത് 19.7 ശതമാനമായി ഉയര്‍ന്നു. ഇതാണ് കടുത്ത നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.