Currency

ഗ്രീന്‍ കാര്‍ഡ് പരിധി ഇല്ലാതാക്കാന്‍ യു.എസ് ആലോചിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, January 8, 2019 2:06 pm

വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി ഇല്ലാതാക്കാന്‍ യു.എസ് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ത്യക്കും ചൈനക്കും ഏറെ ഗുണകരമാണ് ഈ തീരുമാനം. കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍കാര്‍ഡ്.

ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന ഗ്രീന്‍കാര്‍ഡുകളുടെ ആകെയെണ്ണത്തിന്റെ ഏഴുശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്തുനിന്നുള്ളവര്‍ക്ക് നല്‍കാനാവില്ലെന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം. എച്ച് വണ്‍ ബി വിസയില്‍ യു.എസിലെത്തിയശേഷം ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ഈ പരിധി തിരിച്ചടിയായിരുന്നു.

2018 ഏപ്രില്‍ വരെയുള്ള കണക്കുപ്രകാരം 3,95,025 അപേക്ഷകളാണ് യു.എസ് കുടിയേറ്റ ഏജന്‍സിയില്‍ കെട്ടിക്കിടക്കുന്നത്. അതില്‍ 78 ശതമാനവും ഇന്ത്യക്കാരുടേതാണ്. ഒരു ഇന്ത്യക്കാരന് ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ ലഭിക്കാന്‍ ഒമ്പതര വര്‍ഷം കാത്തിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x