Currency

യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം; കമല ഹാരിസ് പ്രചാരണം തുടങ്ങി

സ്വന്തം ലേഖകന്‍Tuesday, January 29, 2019 1:00 pm

വാഷിങ്ടണ്‍: 2020ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് പ്രചാരണത്തിന് ആരംഭം കുറിച്ചു. തന്റെ ജന്മനാടായ കാലിഫോര്‍ണിയയിലെ ഒക്‌ലഹോമയില്‍ നടന്ന പരിപാടിയിലാണ് കമല പ്രചാരണത്തിന് തുടക്കമിട്ടത്.

ആദ്യ പ്രചാരണ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണത്തെ കമല രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ട്രംപിന്റെ കീഴില്‍ രാജ്യത്തെ ജനാധിപത്യം മുമ്പില്ലാത്തവിധം ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും കമല കുറ്റപ്പെടുത്തി.

2016 മുതല്‍ സെനറ്റ് അംഗമായ 54കാരിയായ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ളവരില്‍ മുന്‍നിരയിലുള്ള നേതാവാണ്. തമിഴ്‌നാട്ടില്‍നിന്ന് യു.എസിലെത്തിയ ശ്യാമള ഗോപാലന്റെയും ജമൈക്കയില്‍നിന്ന് കുടിയേറിയ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ് കമല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x