കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച് ജനുവരി 28ന് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
വൈറ്റ് ഹൗസില്‍ നിന്ന് വിടചൊല്ലാനൊരുങ്ങവേ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുത്രികളായ സാഷക്കും മാലിയക്കും മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മക്കളുടെ ഹൃദയസ്പര്‍ശിയായ കത്ത്. ”ബാല്യത്തില്‍ നിന്ന് യുവത്വത്തിലേക്ക് ശോഭയോടെയും ലാളിത്യത്തോടെയും നിങ്ങള്‍ വളരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു” എന്നാണ് കത്തിന്റെ തുടക്കം.
പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വില്പന കുറഞ്ഞതിനെ തുടര്‍ന്ന് മേസിസിന്റെ 68 സ്റ്റോറുകളാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. മേസിസിന്റെ ഷെയര്‍ വാല്യൂവിലും വന്‍ ഇടിവുണ്ടായി. ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സ്റ്റോറുകളിലെ വില്പന കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് സ്ഥാപനം പൂട്ടുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു.
കോളെജിലെ ബാത്ത് റൂമുകളിലും ചുവരുകളിലും സ്വസ്തിക് ചിഹ്നം വരയ്ക്കുകയും കെകെകെ എന്ന് എഴുതി വയ്ക്കുകയും ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ.
ടെക്സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്നവാശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബു ഹാളാണ് ഡിസംബര്‍ 20ന് സ്റ്റേറ്റ് ബില്‍ 373 വീണ്ടും സഭയില്‍ കൊണ്ടുവന്നത്. പല സന്ദര്‍ഭങ്ങളിലായി ഈ ബില്‍ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വോട്ടിങ്ങിനിട്ടിട്ടില്ല.
ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് നിലവില്‍ വരുന്നത്.
യുഎസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 2014നെക്കാള്‍ 0.1 വര്‍ഷം കുറഞ്ഞ് 2015ല്‍ അത് 78.8 വയസ്സായി.
ഞായറാഴ്ച്ച രാത്രി 7.30 നാണ് 12 അടി താഴ്ചയിൽ റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ കാറിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്തയാണ് മരിച്ചത്.
അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന നാഷനല്‍ മോട്ടൊ നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.