Currency

മേസിസിന്റെ 68 സ്റ്റോറുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

സ്വന്തം ലേഖകന്‍Friday, January 6, 2017 11:50 am

ടെക്‌സസ്: അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍. വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് മേസിസിന്റെ 68 സ്റ്റോറുകളാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. മേസിസിന്റെ ഷെയര്‍ വാല്യൂവിലും വന്‍ ഇടിവുണ്ടായി. ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സ്റ്റോറുകളിലെ വില്‍പന കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് സ്ഥാപനം പൂട്ടുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു.

ക്രിസ്മസ് ന്യൂ ഇയര്‍ വ്യാപാരം വളരെ കുറഞ്ഞതായും ഇവര്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 2016 വരെ ലഭ്യമായ കണക്കുകളനുസരിച്ച് 751 സ്റ്റോറുകളാണ് മേസിസിനുള്ളത്. ടെക്‌സസിലെ ഡാളസുള്‍പ്പെടെയുള്ള 68 സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നതോടെ പതിനായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ എന്നു കാത്തിരിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x