അമേരിക്കയിൽ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളിൽ യുഎസ് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഇടപെടൽ ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗമായ തുളസി ഗബ്ബാർഡ്
ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വാര്‍ഷിക സംഗമത്തിലാണ് ഗ്രില്ലറ്റിനെ ആദരിച്ചത്. ഇന്ത്യന്‍ അംബാസിഡര്‍ നവ്തേജ് സാര്‍ണ ഗ്രില്ലറ്റിന് ചെക്ക് സമ്മാനിച്ചു.
ഹൂസ്റ്റൺ പൊതുമരാമത്ത് വകുപ്പ് തലവനായി ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയറായ കരുൺ ശ്രീരാമയെ മേയർ സിൽവെസ്റ്റർ ടർണർ നാമനിർദേശം ചെയ്തു.
മസ്തിഷ്കത്തിനേറ്റ പരിക്കും നാഡീവ്യൂഹ രോഗങ്ങളും കാരണം നാഡീകോശങ്ങള്‍ നശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് ഇന്ദ്രണിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാര പട്ടികയില്‍ വസാന പത്തു പേരില്‍ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുണ്ടായിരുന്നു.
ട്രംപിന്റെ വംശീയ വിദ്വേഷത്തെപ്പറ്റി കിട്ടിയ അവസരത്തില്‍ ചൗഹാന് തുടരെ ചോദ്യങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയെ സഹായിച്ചോ, നിങ്ങളും ക്രിമിനലല്ലേ, പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളാണ് യുവതി ഉന്നയിച്ചത്.
തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇന്ത്യന്‍ വംശജനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊന്നത്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഇയാന്‍ ഏറ്റത്.
അമേരിക്കയുടെ മനം കവര്‍ന്ന പ്രസിഡന്റും പ്രഥമ വനിതയും എട്ട് വര്‍ഷം നീണ്ട വൈറ്റ്ഹൗസ് ജീവിതം ലോകവുമായി പങ്കുവയ്ക്കുന്നതാണ് പുസ്തകം. ഒബാമയുടെയും മിഷേലിന്റെയും ഓര്‍മ്മകള്‍ വ്യത്യസ്ത പുസ്തകങ്ങളായാണ് പുറത്തിറങ്ങുക. ആറ് കോടിയിലേറെ രൂപയ്ക്കാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് നേടിയെടുത്തതെന്നാണ് സൂചന.
ക്ലാസ് മുറിയിലെ ചുമരില്‍ ട്രംപിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ‘പോയി മരിക്കൂ’ എന്ന് പറഞ്ഞ് വെള്ളം ചീറ്റിക്കുന്ന പായലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരകണക്കിന് ആളുകളാണ് കണ്ടത്.
ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മലയാളി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
ഇരുപതോളം കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രമീളയും പ്രസ്താവനയിറക്കിയത്.