സിംഗപ്പൂരിലെ എക്സ്പ്രസ് ഹൈവേയില്‍ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എം.ആര്.ഐ പരിശോധന നടത്തി ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്. ഉറക്കക്കുറവുള്ളവര്‍ക്ക് ദിവസത്തിലൂടനീളം ഉന്മേഷക്കുറവും, അസ്വസ്ഥതയും ദേഷ്യവും കാണാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സുഖമായുള്ള ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ ആര്‍ക്കായാലും കലി കയറും. അത് ഇപ്പോ കടുവയ്ക്കായാലും അങ്ങനെ തന്നെ. അത്തരത്തില്‍ തന്റെ ഉറക്കം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നീണ്ട പുല്ലുപയോഗിച്ച് മരപൊത്തില്‍ നിന്നും ഉറുമ്പുകളെ പിടികൂടുന്ന പെണ് ചിമ്പാന്‍സിയുടെ ദൃശ്യങ്ങളകണ് വീഡിയോയിലുള്ളത്. ടാന്‍സാനിയയിലെ മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജര്‍മ്മന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൊനാര്‍ഡ് വോര്ത്തയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഏഴാം നിലയില്‍ കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാല് അമര്‍ത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വാഹനത്തിന്റെ മുകളിലാണ് കാര്‍ വന്ന് വീണത്. അപകടത്തില്‍ യുവതി മരണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നതാണ് കാര്യം. മുതിര്‍ന്നവരിലും ബീറ്റ്റൂട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് പഠനം പഠയുന്നത്.
റോഡിലൂടെ നടന്നു നീങ്ങിയ കുട്ടിക്കൊമ്പന് പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്. ഉടന്‍ അവന് കലാപരിപാടികള്‍ തുടങ്ങി. അത്രയും നേരം മുമ്പേ നടന്ന് നീങ്ങിയ കുട്ടിക്കുറുമ്പന് പെട്ടെന്നാണ് നടക്കാന്‍ ഒരു മടി തോന്നിയത്. ഉടനെ റോഡിലെ പുല്ലിലേക്ക് കയറിയ ആനക്കുട്ടി പതുക്കെ അവിടെ ഇരുന്നു.
വെള്ളക്കെട്ടിലിറങ്ങി വാത്തയെ തുരത്താന്‍ നോക്കിയതാണ് ആനക്കുട്ടിക്കു വിനയായത്. ആനക്കട്ടിയുടെ വിരട്ടലൊന്നും വാത്തയ്ക്ക് മുന്നില്‍ വിയിച്ചില്ല. തുമ്പിക്കൈ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചും വാത്തക്കരികിലേക്കെത്തിയും ആനക്കുട്ടി വാത്തയെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ വാത്ത കുലുങ്ങിയില്ല.
മൂന്ന് വര്‍ഷം മുമ്പ് കരക്കടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റേതാണ് ഈ വലിയ ഹൃദയം. കാനഡയിലെ റോയല്‍ ഓന്റാറിയോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ഹൃദയത്തിന് ഏതാണ്ട് 180 കിലോഗ്രാം തൂക്കം വരും. വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ ഇത് സൂക്ഷിക്കാന്‍ കഴിയുമെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.
കോയില്‍ ഹോ ഡിസൂസയെന്ന 24 കാരി വെള്ളിയാഴ്ച്ചയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ ഡോക്ടര്‍മാര്‍ കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങളോളം കെട്ടിപ്പിടിച്ച് കിടന്നു.