ഇന്ത്യയിലെ ഏറ്റവും വിലയേറിയ സുല്‍ത്താന്‍ എന്ന ഈ കാളക്കൂറ്റനാണ് ഇന്ന് ലോകമാധ്യമങ്ങളിലെ ചര്‍ച്ച. എട്ട് വയസുള്ള സുല്‍ത്താന്‍ ആറ് അടി പൊക്കവും ഒരു ടണ്‍ ഭാരവുമാണ് ഉള്ളത്. ഏകദേശം 21 കോടി രൂപയാണ് സുല്‍ത്താന്റെ വില.
അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ഫോട്ടോഷൂട്ടിനായി ചെയ്ത സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതി ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി നിരത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്.
രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആവണം. പുതിയൊരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം സംഭരിക്കാനും കഴിയണം. എന്നാല്‍ ഉറക്കം ഉണര്‍ന്ന് കണ്ണുതുറക്കുമ്പോഴെ നമ്മള് ചെയ്യരുതാത്ത ചിലകാര്യങ്ങളുണ്ട്.
ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ സങ്കടം എല്ലാവരുടെയും ജീവിത്തിന്റെ ഭാഗവുമാണ്. ഒരിക്കലും സങ്കടം ഡിപ്രഷന് ആണെന്ന് കരുതരുത്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന വിഷാദം രോഗമാണ്.
തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റെ അടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. ക്യാമറാമാനും പുറകെ ഓടി.
യുവതി നാല് ചാക്ക് നോട്ടുകളുമായി അതും ഒരു യുവാന്‍ മാത്രം മൂല്യമുള്ള നോട്ടുകളുമായാണ് എത്തിയത്. ഈ നാല് ചാക്ക് നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചൈനയിലെ യിങ്കൗ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.സര്‍ക്കസ് കടുവയാണ് പരിശീലകനെ കഠിച്ചു കീറിയത്. സര്‍ക്കസ് കാണാന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം നടന്നത്.
ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസിന്റെ ഉച്ചസമയ തത്സമയ ചര്‍ച്ചക്കിടെയാണ് സ്റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികള്‍ അവതാരകനെ കുഴപ്പിച്ചത്. എന്നാല്‍ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകരെ രസിപ്പിച്ചു.
കരടികള്‍ക്കു സമീപത്തുകൂടി കാറില്‍ സഞ്ചരിച്ച ഇവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം നല്കാന് ശ്രമിക്കുകയായിരുന്നു. ഭക്ഷണം എറിഞ്ഞു കൊടുക്കാന്‍ ഗ്ലാസ് താഴ്ത്തിയ വിടവിലൂടെ കൈയിട്ട് കരടി യുവാവിനെ ആക്രമിച്ചു.
എടിഎമ്മില്‍നിന്നും എങ്ങനെ എളുപ്പം പണം കവരാം എന്നു ചിന്തിച്ച കവര്‍ച്ചാ സംഘം കണ്ടെത്തിയത് വ്യത്യസ്ഥമായൊരു മാര്‍ഗമായിരുന്നു. എടിഎം മെഷീന് മുഴുവനോടെ അടിച്ചുമാറ്റുകയെന്നതായിരുന്നു ആ മാര്‍ഗം. യുഎസിലെ അര്കാന്സാസിലാണ് കവര്‍ച്ചാസംഘം എടിഎം മെഷീന് മുഴുവനോടെ കവര്‍ന്നത്.