ആഹാരം കഴിക്കുമ്പോള്‍ കൃത്യമായ ഇടവേള നല്‍കുന്നത് നല്ലതാണ്. ഇത് ആഹാരം ദഹിക്കുന്നതിന് അത്യാവശ്യമാണ്. ഇത് പോലെ തന്നെയാണ് വിരുദ്ധാഹാരങ്ങളുടെ കാര്യവും. ചില ആഹാരങ്ങള്‍ ഒരേ സമയം കഴിച്ചാല്‍ അത് ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയോ ആരോഗ്യത്തിന് ദോഷമോ ആകാറുണ്ട്.
ഒരു ദിവസം ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം കുടിക്കുന്നത് സഹായിക്കും.
ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊഴുപ്പുള്ള ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ കഴച്ചതിനു ശേഷം തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ഇവ കൂടുതല്‍ കട്ടിയാവുകയും ഇത് ദഹനം പതുക്കെയാക്കുകയും ചെയ്യും.
പ്രാണായാമം ശീലമാക്കുന്നതോടെ ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും. മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു. തുടങ്ങി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.
അമ്മയാകുന്നവര്‍ അസുഖങ്ങള്‍ ബാധിച്ചു മരിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിലൊന്നു സാധ്യത മാത്രമേയുള്ളൂവെന്നും പഠനം പറയുന്നു. രണ്ടോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്.
പടിക്കെട്ടുകള്‍ കയറുന്നത് ശരീരഭാരം കൂടുന്നത് തടയുകയും ശരീരത്തിലെ കലോറി എരിച്ച് കളയുകയും ചെയ്യുന്നു. പേശികളുടെ കരുത്തും, ആരോഗ്യവും വര്‍ദ്ധിക്കുന്നത് വഴി ആയുസ് നീട്ടാനാവും. ഇത് പരുക്കുകള്‍ക്കുള്ള സാധ്യത കുറയ്ക്കും.
ശരീരഭാരം കുറയ്ക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. എന്നാല്‍ ഈ ഒമ്പത് തരം ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് തീര്‍ച്ചയായും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ്.
പുറത്തിറങ്ങുമ്പോള്‍ പ്രത്യേകിച്ച് വെയിലത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്ക്രീന്‍ ശീലമാക്കുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇതു വീണ്ടും പുരട്ടുകയും വേണം. കാരണം സണ്‍സ്ക്രീന്‍ ഗുണം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് നില നില്ക്കുക.
ലഘുനിദ്രയില്‍ ഏര്‍പ്പെടുന്ന സമയത്ത് തലച്ചോറിലെ ദീര്‍ഘകാല ഓര്‍മ്മകളെല്ലാം ഒന്നുകൂടി പൊടിത്തട്ടിയെടുക്കപ്പെടുകയും ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കൂടുതല്‍ വ്യക്തയോടും തെളിമയോടും തലച്ചോറില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലനല്ല കാര്യങ്ങളെ കോര്‍ത്തിണക്കി ഒരു ടാഗുപോലെയാക്കി തലച്ചോറില്‍ സൂക്ഷിക്കുന്നു.
വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടിലെ അവസാദശിലകളില്‍ നിന്ന് പഴക്കമേറിയ സസ്യഫോസില്‍ കണ്ടെത്തിയെന്ന് സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍ അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ട്.