ഒരു വയസാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കുന്നത് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ വ്യകതമായിരിക്കുന്നത്. മാത്രവുമല്ല ഇത്തരം ജ്യൂസുകള്‍ കുട്ടികളില്‍ അമിതഭാരത്തിനും ഇടയാക്കും. ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ലെക്റ്റിന്‍ എന്ന പ്രോട്ടീന്റെ അളവാണ് മനുഷ്യരില്‍ അള്‍ഷിമേഴ്സിന് കാരണമാകുന്നത്. കക്കിരിക്ക, തക്കാളി, സോയ, കുരുമുളക്, മുളപ്പിച്ചതും അല്ലാത്തതുമായ ധാന്യങ്ങള്‍. ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ലെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. ഇതാണ് അള്‍ഷിമേഴ്സിലേക്ക് നയിക്കുന്നത്.
എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാവുന്നത് സാധാരണയാണ്. എന്നാല്‍ ഇതിന് പ്രധാന കാരണം നമ്മള് കുടിയ്ക്കുന്ന കാപ്പിയും സോഡയുമാണ്. കോളയില്‍ അടങ്ങിയിട്ടുള്ള കഫീനും ഫോസ്ഫറിക് ആസിഡുമാണ് എല്ല് തേയ്മാനത്തിന്റെ പ്രധാന കാരണം.
റോബോട്ടോ ടെഡി ബിയറോ ടോയ് കാറോ കളിപ്പാട്ടം എന്തുതന്നെയായാലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമെന്നാണ് റൂബെന്‍ തെളിയിച്ചത്.
പതിനഞ്ച് വര്‍ഷക്കാലത്തെ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 3333 ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിനാണ് ശാസ്ത്രജ്ഞര്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്പന്നങ്ങള് ഉപയോഗിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയത്.
ആസ്ത്മയെ പൂര്‍ണമായി മാറ്റാനാവില്ല എന്ന് പറയാറുള്ളത് സാധാരണമാണ്. അത് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാചകം കൂടിയാണ്. ആസ്ത്മ രോഗമുള്ളവര്‍ ചികിത്സ തേടിയാലും ഇനിയൊരിക്കലും വരില്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് ചികിത്സിച്ച് മാറ്റാനാവാത്തത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളായിരിക്കും അലര്‍ജിയുണ്ടാക്കുക. മറ്റു ചിലര്‍ക്ക് പൊടി പോലുള്ള വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുമ്പോള്‍ ചിലതരം ലോഹങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചില തുണിത്തരങ്ങള്‍ ധരിച്ചാല്‍ അലര്ജിയുണ്ടാകുന്നവരുമുണ്ട്.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും ചെറിയ കാലത്തേക്കെങ്കിലും ഇടവേള എടുക്കുന്നത് ജീവിതത്തോടുള്ള സമീപനത്തെ പോലും മാറ്റി മറിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മനശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജേണലായ സൈബര്‍ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നുവെന്ന് തോന്നിയാല്‍ യാതൊരു കാരണവശാലും പ്രമേഹരോഗികള്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ല. ഷുഗര്‍നില താഴ്ന്നുപോയാല്‍ കാഴ്ച മങ്ങുകയും എതിരെ വരുന്ന വാഹനം കാണാതെ വരികയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കൃത്യമായ സമയം ഉറങ്ങാതെയുള്ള ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചേക്കാം.
മനുഷ്യജീവന് നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് രക്തം വഹിക്കുന്നത്. ഒഴുകുന്ന ജീവന് എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ രക്തം സ്വീകരിക്കുമ്പോഴും നല്കുമ്പോഴും ദാതാവും സ്വീകര്‍ത്താവും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.