ക്യാന്‍സറിനെ പ്രതിരോധിക്കുന്നു: ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്.
നമ്മള് പിന്തുടര്ന്ന് പോരുന്ന ചില ശീലങ്ങള്‍ മാറ്റിയാല്‍ നമുക്ക് എന്നും യൗവനം നിലനിര്‍ത്താവുന്നതാണ്. അത്തരത്തില്‍ യൗവനം നിലനിര്‍ത്താന്‍ പിന്തുടരേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മൂന്നര ദശാബ്ദത്തിനിടെ പ്രമേഹം ലോകവ്യാപകമായി നാലിരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ ഈ രോഗം വ്യാപകമാണ്.
ഷുഗര്‍ ഫ്രീഡയറ്റ് പാനീയങ്ങളുടെ അമിത ഉപയോഗം ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടനിലെ സാവോ പോളൊ സര്‍വകലാശാലയാണ് പഠനം നടത്തിയത്.
ചുവന്ന മുളക് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്കാഘാതം എന്നിവ വഴിയുള്ള മരണത്തിന്റെ സാധ്യത 13 ശതമാനം വരെ കുറയ്ക്കാന്‍ ചുവന്ന മുളകിനു സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രായമായി കഴിഞ്ഞും ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുകയും, ശരീരഭാരം കൂടുകയും ചെയ്യും. ഇത് ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും.
നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
യോഗയിലെ ശ്വാസമെടുപ്പും ചിരി ആസനവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു. ഇത് ഒരു വലിയ എയറോബിക് വ്യായാമം ആണ്. ചിരി യോഗ കൊണ്ട് കൊഴുപ്പിനെ എരിച്ച് കളയാന്‍ സാധിക്കുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ നിന്നും വളരെ കൂടിയ തോതിലാണ് ഇന്ത്യയില്‍ ഉപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
യുവജനങ്ങള്‍ക്ക് പൊണ്ണത്തടിയും അമിതരക്ത സമ്മര്‍ദവും ഉണ്ടാകാന്‍ സാധ്യതയധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ആഴ്ചയില്‍ 14 മണിക്കൂറിലധികം നെറ്റിനു മുന്നിലിരിക്കുന്ന കൗമാരക്കാര്‍ക്കാണ് രക്തസമ്മര്‍ദം അധികരിക്കാന്‍ സാധ്യത കൂടുതലുള്ളത്. 14നും 17നും ഇടയില്‍ പ്രായമുള്ള സ്ഥിരമായി നെറ്റുപയോഗിക്കുന്ന 335 പേരെയാണ് പഠനത്തിന്റെ ഭാഗമായി സൂക്ഷ്മമായി നീരീക്ഷിച്ചത്.