കുവൈറ്റിലെ ജീവകാരുണ്യപ്രവർത്തകനായ പ്രവാസി മലയാളി മാവേലിക്കര സ്വദേശി മനോജ് മാവേലിക്കര 2016 ലെ ഗർഷോം അവാർഡ് സ്വീകരിച്ചുകൊണ്ട് മലേഷ്യയിലെ മലാക്കയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്…
പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച് മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് പരീക്ഷണം നടത്താനൊരുങ്ങിയ യുവാവിന്റെ തല ഓവനുള്ളില്‍ കുടുങ്ങി. ബ്രിട്ടനില്‍ നിന്നുള്ള 22 കാരന്റെ തലയാണ് കുടുങ്ങിയത്. മുഖം ഓവനില്‍ അമര്‍ത്തി മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.
തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണാന്‍ കാട്ടാന നാട്ടില്‍ എത്തിയത് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും, ഒപ്പം സംഘത്തേയും കൂട്ടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിയില്‍ വീണു പരിക്കേറ്റ നിലയിലാണ് വെന്‍ഡി എന്ന ആനക്കുട്ടിയെ ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് ജീവനക്കാര്‍ കണ്ടെത്തുന്നത്.
ചരിഞ്ഞും ഇരുന്നും നടന്നും കാലില്‍ ചെരിപ്പുകേറ്റാന് കഠിന ശ്രമത്തിലാണ് ആന. മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാന്‍ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ റയില്‍വെ പാളങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ സ്റ്റേഷനിലേക്കെത്തുമ്പോള്‍ ട്രെയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്.
ഡല്‍ഹി മെട്രോയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹി മെട്രോയ്ക്ക് അകത്ത് കയറിപ്പറ്റിയ ഒരു കുരങ്ങന് ബോഗിയില്‍ നിന്ന് അടുത്തതിലേക്ക് നടന്നും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും യാത്ര ആവോളം ആസ്വദിച്ചു. മെട്രോയുടെ ബോഗികളില്‍ നിന്നുള്ള പുറംകാഴ്ചകളും സ്റ്റേഷനും എല്ലാം നന്നായി ആസ്വദിക്കപ്പെട്ടു.
തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റെ അടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. ക്യാമറാമാനും പുറകെ ഓടി.
യുവതി നാല് ചാക്ക് നോട്ടുകളുമായി അതും ഒരു യുവാന്‍ മാത്രം മൂല്യമുള്ള നോട്ടുകളുമായാണ് എത്തിയത്. ഈ നാല് ചാക്ക് നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസിന്റെ ഉച്ചസമയ തത്സമയ ചര്‍ച്ചക്കിടെയാണ് സ്റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികള്‍ അവതാരകനെ കുഴപ്പിച്ചത്. എന്നാല്‍ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകരെ രസിപ്പിച്ചു.
കരടികള്‍ക്കു സമീപത്തുകൂടി കാറില്‍ സഞ്ചരിച്ച ഇവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം നല്കാന് ശ്രമിക്കുകയായിരുന്നു. ഭക്ഷണം എറിഞ്ഞു കൊടുക്കാന്‍ ഗ്ലാസ് താഴ്ത്തിയ വിടവിലൂടെ കൈയിട്ട് കരടി യുവാവിനെ ആക്രമിച്ചു.