കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന് നില്‍ക്കുന്നത് കണ്ട സമീപവാസികള്‍ ഒച്ചവെയ്ക്കുന്നതു കേട്ടാണ് പൊലീസുകാരന് കുട്ടിയെ രക്ഷപ്പെടുത്തിയത്.
രണ്ട് മോഷ്ടാക്കള്‍ ചേര്‍ന്നുള്ള ഒരു പരാജയപ്പെട്ട കവര്‍ച്ചാ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയില്‍ നിന്നുള്ള ഈ സിസിടിവി ദൃശ്യങ്ങള്‍ പൊട്ടിച്ചിരിയോടെ മാത്രമേ കാണാന്‍ കഴിയൂ.
കൊമ്പു കുലുക്കി ആക്രമിക്കാന്‍ വന്ന പശുവില്‍ നിന്ന് തന്റെ കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരി ചേച്ചി കാണിച്ച ധൈര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അപകട സാഹചര്യത്തെ ആത്മവിശ്വാസം കൊണ്ടു നേരിട്ട പെണ്‍കുട്ടിയുടെ തന്റേടവും അനിയനോടുള്ള സ്നേഹവും വ്യക്തമാക്കുന്നതാണ് വീഡിയോ. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം നടന്നത്.
ബാര്‍ ഹോട്ടലിലെ പതിവുകാരനാണ് കുരങ്ങന്. ഹോട്ടലിലെത്തുന്നവര്‍ കഴിച്ച് ബാക്കിയാകുന്ന ഭക്ഷണവും, മദ്യവും കഴിക്കാന്‍ പതിവായി എത്താറുള്ളതാണ് കുരങ്ങന്. എന്നാല്‍ ഇത്തവണ കഴിച്ച അളവു കൂടിപ്പോയതോടെ കുരങ്ങന്റെ നില തെറ്റി അക്രമണം അഴിച്ചു വിടുകയായിരുന്നു.
സ്വന്തം ഹാന്‍ഡ് ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയില്‍ ബാഗ് സ്കാന്‍ ചെയ്യുന്ന സ്കാനിങ്ങ് മെഷീനില്‍ ഒപ്പം കറിയ യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
പോസത്തെ പാമ്പ് മുഴുവനായി വിഴുങ്ങുന്ന കാഴ്ച ഒന്നേകാല്‍ മിനിട്ടോളും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. ഗ്രെഗ് ഹോസ്ക്കിംഗാണ് വീഡിയോ എടുത്തത്. ഇയാളുടെ വീടിന് പിന്നിലെ മരത്തിലാണ് സംഭവം.
പ്രണയനൈരാശ്യം മൂത്ത് പ്രതികാരം ചെയ്യാന്‍ കാമുകന്റെ വീടിന് മുന്നില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. സംഭവം നടക്കുന്നത് ഹരിയാനയിലെ ഗുരുഗ്വാവിലാണ്.
ന്യൂയോര്‍ക്കിലെ ജെറ്റ് സെറ്റ് എന്ന ഷോയുടെ തിരക്കഥാകൃത്താണ് മയിലുമായി വിമാനത്താവളത്തിലെത്തിയത്. സീറ്റ് ലഭിക്കാന്‍ അധികച്ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വൈകാരിക പിന്തുണ നല്കുന്ന മൃഗം/പക്ഷിയുമായി യാത്ര ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ വിമാനസര്‍വീസ് ചട്ടപ്രകാരം മയിലിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വനപ്രദേശത്തുകൂടി ബൈക്കില്‍ വരികയായിരുന്ന രണ്ടു യുവാക്കളാണ് കടുവകളുടെ ഇടയില്‍പ്പെട്ടത്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തു വേണമെങ്കിലും സംഭവിക്കാം. കടുവകളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഇരുവര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
മനുഷ്യര്‍ കുളിക്കുന്നതുപോലെ സോപ്പും തേച്ച് വെടിപ്പായി മൃഗങ്ങള്‍ കുളിക്കുമോ, ഇത്തരത്തില്‍ കുളിക്കുന്ന ഒരു എലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.