കാറിനുള്ളില്‍ കുടുങ്ങിയ കരടിക്കുഞ്ഞ്. പുറത്ത് നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടി. ടാനിയ യംഗ് എന്ന പെണ്‍കുട്ടിയും കൂട്ടുകാരും ടൂര്‍ പോകുന്നവഴിക്ക് യുഎസിലെ ടെന്നിസിയിലെ ഗാറ്റിലിന് ബര്‍ഗിലുള്ള വനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. വനപ്രദേശത്ത് എത്തിയപ്പോള്‍ ടാനിയയും കൂട്ടുകാരും വണ്ടിനിറുത്തി ചിത്രങ്ങള്‍ എടുക്കുന്നതിനായി പുറത്തിറങ്ങി.
ഇംഗ്ലണ്ടിലെ കിന്റര്‍ ഡൗണ്‍ഫാള്‍ വെള്ളച്ചാട്ടമാണ് വ്യത്യസ്ഥമാകുന്നത്. പീക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനൊരു പ്രത്യേകതയുണ്ട്. സാധാരണ വെള്ളച്ചാട്ടം താഴേക്ക് പതിക്കുമ്പോള്‍ കിന്റര്‍ ഡൗണ്‍ഫാള്‍ മുകളിലേക്കാണ് പതിക്കുന്നത്.
സര്‍ക്കസ് പ്രദര്‍ശനത്തിനിടയില്‍ സിംഹവും കടുവയും ചേര്‍ന്ന് കുതിരയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. സര്‍ക്കസ് റിങ്ങില്‍ പ്രകടനം നടത്തുകയായിരുന്ന കുതിരയുടെ പിന്നാലെയെത്തിയ കടുവയും സിംഹവുമാണ് കുതിരയെ ആക്രമിച്ചത്.
സ്കൂളുകളില്‍ നിന്നും ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലക്ഷ്യമിട്ട് വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് ഗോത്രായനം പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളിലെ ഹാജര്‍നിലയുടെയും പഠനമികവിന്റെയും അടിസ്ഥാനത്തിലാണ് യാത്രക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.
തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ഇവരെ രക്ഷിക്കുന്നതിനായി സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങലയാണ് തീര്‍ത്തത്.
ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇവ ഗാബി ഭക്ഷണം വെയ്ക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വെയ്ക്കും.
സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ വളരെ കൂളായി ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ട്രാഫിക് പൊലീസുകാരനായ രഞ്ജിത്ത് സിങ്ങാണ് ചുവടുകള്‍ വെച്ചു കൊണ്ട് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്.
ദുബായിലാണ് സംഭവം നടന്നത്. മറീനയിലെ 43 നിലകളുള്ള അല്‍ ദാര്‍ കെട്ടിടത്തിന് മുകളിലൂടെ ഇരുപത്തിമൂന്നുകാരനായ ഡേവിഡ് നെല്മെസ് എന്ന യുവാവ് അതിസാഹസികമായി ഓടി നടക്കുന്നതാണ് ദൃശ്യങ്ങളില്‍.
കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്കണിയില് തൂങ്ങിനിന്ന യുവാവ് തൂങ്ങിനില്‍ക്കുന്ന ഭാഗത്തെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തീപ്പൊരികളും ഇയാള്‍ക്കടുത്ത് അടര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം.
വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതിനിടെ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നൃത്തം ചെയ്ത് കൊണ്ട് ട്രാഫിക് നിയന്ത്രിക്കുകയാണ് ഫിലിപ്പൈന്‍ സ്വദേശിയായ റാമിറോ ഹിനോജാസ്. ക്രിസ്മസ് സീസണ് ആയതിനാല്‍ സാന്താക്ലോസിന്റെ ചുവന്ന കുപ്പായമണിഞ്ഞ് നൃത്ത ചുവടുകളിലൂടെയാണ് റാമിറോ വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.