
സ്വന്തം ഹാന്‍ഡ് ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയില്‍ ബാഗ് സ്‌കാന്‍ ചെയ്യുന്ന സ്‌കാനിങ്ങ് മെഷീനില്‍ ഒപ്പം കറിയ യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്പായി ബാഗുകളെല്ലാം സ്‌കാന്‍ ചെയ്യണം. ഇതിനിടെയാണ് തന്റെ ബാഗ് നഷ്ടപ്പെടാതിരിക്കാന്‍ യുവതി മെഷീനുളളില്‍ പ്രവേശിച്ചത്.
സ്‌കാനിങ് മെഷീനുള്ളില്‍ ബാഗ് തപ്പുന്നതും, അകത്ത് യുവതി ഇരിക്കുന്നതുമെല്ലാം സ്‌കാനിങ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയോട് അന്വേഷിച്ചപ്പോള്‍ ബാഗ് മോഷണം പോകാതിരിക്കാനാണ് താന്‍ സ്‌കാനിങ് മെഷീനുള്ളില്‍ കടന്നതെന്നാണ് യുവതിയുടെ മറുപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.