
കൊമ്പു കുലുക്കി ആക്രമിക്കാന്‍ വന്ന പശുവില്‍ നിന്ന് തന്റെ കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരി ചേച്ചി കാണിച്ച ധൈര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അപകട സാഹചര്യത്തെ ആത്മവിശ്വാസം കൊണ്ടു നേരിട്ട പെണ്‍കുട്ടിയുടെ തന്റേടവും അനിയനോടുള്ള സ്‌നേഹവും വ്യക്തമാക്കുന്നതാണ് വീഡിയോ. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്ത് തന്റെ നാല് വയസുകാരനായ അനുജനെ സൈക്കിള്‍ ചവിട്ടി കളിപ്പിക്കുകയായിരുന്നു ചേച്ചി ആരതി. ആ സമയത്താണ് റോഡിലൂടെ വിരണ്ടോടി വന്ന പശു ഇവര്‍ക്ക് നേരെ ആക്രമിക്കാനായി തിരിഞ്ഞത്. ഈ സമയം മനസാന്നിധ്യം കൈവിടാതെ അനിയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പശുവിനോട് പൊരുതുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോ കണ്ടാല്‍ ആര്‍ക്കും ഈ മിടുക്കിയോട് ബഹുമാനം തോന്നും. ഒടുവില്‍ മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ചുവിടുന്നതും വീഡിയോയില്‍ കാണാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.