
ഒരിനം സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കന്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
പോസത്തെ പാമ്പ് മുഴുവനായി വിഴുങ്ങുന്ന കാഴ്ച ഒന്നേകാല്‍ മിനിട്ടോളും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. ഗ്രെഗ് ഹോസ്ക്കിംഗാണ് വീഡിയോ എടുത്തത്. ഇയാളുടെ വീടിന് പിന്നിലെ മരത്തിലാണ് സംഭവം. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് സ്ഥിരമായി കാണുന്ന പാമ്പാണത്രേ ഇത്. മോണ്ടി എന്ന പേരിലാണ് നാട്ടുകാര്‍ ഈ വമ്പന്‍ പാമ്പിനെ വിളിക്കുന്നത്.
വീടിന് പിന്നിലുള്ള കിളികളുടെ ശബ്ദം കേട്ട് ഗ്രെഗ് ഇങ്ങോട്ട് നോക്കിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. പിന്നീട് ഇരപിടുത്തം ഷൂട്ട് ചെയ്ത് ഷെയര്‍ ചെയ്യുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.