കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്കാണ് യുവതി ആദ്യം വീണത്. ഗുരുതരമായി പരിക്കേറ്റ് രണ്ടാം നിലയിലേക്ക് വീണ ഇവര്‍ വീണ്ടും എഴുന്നേല്ക്കാന് ശ്രമിച്ച് നിലത്തു കൂടി നിരങ്ങിയപ്പോള്‍ നിലത്തേക്കു രണ്ടാമതും വീഴുകയായിരുന്നു.
സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് ഏത് വിധേനയും മറ്റുള്ള ഉപകരണങ്ങളിലൂടെ നുഴഞ്ഞുകയറുന്നതാണ് ഈ യുവാവിന്റെ പ്രകടനം. അമേരിക്കന്‍ സ്വദേശിയായ ഡാനിയല്‍ ബ്രൗണിംഗ് സ്മിത്താണ് ഈ അത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുന്നു. റോഡിന്റെ ഒരു വശം മാത്രം നോക്കി ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു.
വടക്കന്‍ ചൈനയിലെ ചാന്‍സി പ്രവിശ്യയിലാണ് സംഭവം നടന്നത്. അഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയ കടുവ സര്‍ക്കസ് ആരാധകരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹോട്ടലില്‍ മുറി നല്‍കാതിരുന്ന റിസപ്ഷനിസ്റ്റിന് നേരെ യുവാവ് രോഷം തീര്‍ത്തത് പുക ഉപയോഗിച്ച് . തീയണക്കാന്‍ ഉപയോഗിക്കുന്ന ഫോം ആണ് ഇയാള്‍ ഉപയോഗിച്ചത്. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ സിയാന് സിറ്റിയിലാണ് സംഭവം.
എല്ലും തോലുമായി ജീവന് അവശേഷിക്കുന്ന ഒരു സിംഹത്തിന്റെ കരളലിയിക്കും കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്ത ആകുന്നത്. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ല മൃഗശാലയില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. 16 വയസ് പ്രായമുള്ള ജുബോരാജ് എന്ന സിംഹമാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോകൂടിയാണിത്. കാര്‍ട്ടൂണുകളിലിലും സയന്റിഫിക് ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ശക്തി ഒരു പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ ആണിത്.
കേരളം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ എന്ന അടിച്ചുപൊളി പാട്ട് മലയാളികളില്‍ നിന്ന് പിന്നീട് തമിഴിലേക്കും തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും വൈറലായി. അറബ് നാടുകളിലും ജിമിക്കി കമ്മലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ആ ഗാനം ഒരു അറബിയും ഏറ്റെടുത്ത് പാടിയിരിക്കുന്നു.
ബോഗോസില് നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിന്റെ ബര്‍ത്തില്‍ കയറി കൂടിയ പാമ്പ് ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു. യാത്രക്കാരുടെ ബാഗ് സൂക്ഷിച്ചിരുന്ന ബര്‍ത്തിലായിരുന്നു അപ്രതീക്ഷിതമായി പാമ്പ് കയറിക്കൂടിയത്. പരിഭ്രാന്തരായ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കുതറിയോടി.
ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യപിച്ച് യാത്രയ്ക്കെത്തിയ യുവാവ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാന്‍ ശ്രമിക്കുകയായിരുന്നു.