Currency

തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് മനുഷ്യച്ചങ്ങല; ദൃശ്യങ്ങള്‍ വൈറലാകുന്നു

സ്വന്തം ലേഖകന്‍Sunday, January 14, 2018 10:41 am
Play

 

തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ഇവരെ രക്ഷിക്കുന്നതിനായി സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങലയാണ് തീര്‍ത്തത്. വടക്കന്‍ ചൈനയിലെ ഹെബോയ് പ്രവിശ്യയിലെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോക്കല്‍ കള്‍ച്ചര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ യുവതിയും രണ്ടു കുട്ടികളുമാണ് തടാകത്തില്‍ കുടുങ്ങിയത്. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല ഉണ്ടാക്കിയാണ് ഇവരെ പുറത്തെത്തിച്ചത്. അതിസാഹസികമായാണ് ഈ കുടുംബത്തെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ സമീപമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x