Currency

ചെക്ക് തട്ടിപ്പിന് ഇരയാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻMonday, October 24, 2016 11:43 am

സാങ്കേതികവിദ്യയുടെ വളർച്ച തട്ടിപ്പുരീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചെക്ക് പോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മൊബൈല്‍ ബാങ്കിംഗും ഇന്റര്‍നെറ്റ് ബാങ്കിംഗുമാണ് ഇപ്പോൾ പ്രധാനമായും ആളുകൾ ഉപയോഗപ്പെടുത്തുന്നതെങ്കിലും ചില സാഹചര്യങ്ങളിൽ പരമ്പരഗതരീതികളെ ആശ്രയിക്കേണ്ടി വരാറുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ച തട്ടിപ്പുരീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചെക്ക് പോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. നമുക്ക് നോക്കാം ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന്.

അതീവശ്രദ്ധ പുലർത്തുക

ചെക്ക് ബുക്ക് എല്ലാവരും ഇടപഴകുന്ന ഒരു സ്ഥലത്ത് തുറന്ന് വെക്കരുത്. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ചെക്കുകള്‍, കാന്‍സല്‍ ചെയ്ത ചെക്കുകള്‍ എന്നിവ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

ചെക്ക് ലീഫിന്റെ എണ്ണം

ചെക്ക് ബുക്ക് ലഭിച്ചു കഴിഞ്ഞാല്‍ നിർദ്ദിഷ്ട എണ്ണം ചെക്ക് ലീഫുകൾ ഉണ്ടെന്ന കാര്യം എണ്ണി ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ചെക്ക് ബുക്ക് കാണാനില്ലെങ്കില്‍ അക്കാര്യം ബാങ്കിനെ അറിയിക്കേണ്ടതുമാണ്.

ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക

യാതൊരു കാരണവശാലും ചെക്ക് ലീഫുകളിൽ മുൻകൂട്ടി ഒപ്പിട്ട് വെക്കരുത്. മറ്റൊരാൾക്ക് നൽകുമ്പോൾ മാത്രം ഒപ്പിടുക.

കാൻസലായ ചെക്ക്

കാൻസലായ ചെക്ക് നശിപ്പിച്ച് കളയേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെക്ക് നമ്പറും എംഐസിആര്‍ കോഡും പ്രത്യേകം കളയാന്‍ ശ്രദ്ധിക്കണം. ഇത് മറ്റൊരാൾക്ക് തിരിച്ചറിയാനോ കണ്ടെത്താനോ പറ്റരുത്.

ബാങ്ക് സ്റ്റേറ്റ്മെന്റ്

ബാങ്ക് സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്

പേരിന്മേലുള്ള തട്ടിപ്പുകൾ ഒഴിവാക്കാൻ

പേയിയുടെ പേരെഴുതിയതിനു ശേഷം ശേഷിക്കുന്ന ഭാഗത്ത് ഒരു വര വരയ്ക്കുക. മറ്റൊരാൾക്ക് പേരിനൊപ്പം ഒന്നും കൂട്ടിച്ചേർക്കാൻ സാധിക്കരുത്. എഴുതുമ്പോൾ അക്ഷരങ്ങള്‍ക്കിടയില്‍ മറ്റൊരു അക്ഷരം ചേർക്കാനുഌഅ അകലമില്ലാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ചെക്ക് ക്രോസ് ചെയ്യുമ്പോള്‍

ചെക്ക് എല്ലായിപ്പോഴും ഇടതു മൂലയിലായി ക്രോസ് ചെയ്യുന്നതാണ് ഉചിതം

തുകയെപ്പോഴും സഫിക്സ് ചേർത്തെഴുതുക

തുക എപ്പോഴും സഫിക്സ് ചേര്‍ത്ത് എഴുതാന്‍ ശ്രദ്ധിക്കണം. 25,000 എന്നുള്ളത് 25,000/- എന്ന് എഴുതേണ്ടതാണ്.

റഫറന്‍സ് സൂക്ഷിക്കുക

ചെക്ക് നമ്പര്‍,ഇഷ്യൂ ചെയ്ത തീയതി എന്നിവയുള്‍പ്പെടെ പിന്‍വലിച്ച ചെക്കിന്റെ എല്ലാ വിവരങ്ങളും സൂക്ഷിക്കണം.

അകൗണ്ട് ക്ലോസ് ചെയ്യുമ്പോൾ

അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട സാഹചര്യത്തിൽ ഉപയോഗിക്കാത്ത എല്ലാ ചെക്കുകളും നശിപ്പിച്ചു കളയണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x