ബ്രിസ്ബേൺ മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. അഞ്ച് ശതമാനം മുതൽ പത്തൊമ്പത് ശതമാനം വരെയാണ് തൂക്കത്തിൽ കുറവ് കണ്ടെത്തിയത്.
ബ്രിസ്ബേൺ: കടകളിൽ വിൽക്കാൻ വെച്ചിരുന്ന ബ്രെഡ്ഡിന്റെ തൂക്കത്തിൽ കുറവ് കണ്ടെത്തിയതിനെ തൂടർന്ന് മുൻനിര സൂപ്പർമാർക്കറ്റ് കമ്പനിയായ കോൾസിന് 7500 ഡോളർ പിഴ വിധിച്ചു. ബ്രിസ്ബേണിലെ മൂന്ന് കടകളിൽ വിൽക്കാൻ വെച്ചിരുന്ന ബ്രെഡ്ഡ് പാക്കറ്റുകളിലാണ് തൂക്കം കുറവാണെന്ന് കണ്ടെത്തിയത്.
ബ്രിസ്ബേൺ മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. അഞ്ച് ശതമാനം മുതൽ പത്തൊമ്പത് ശതമാനം വരെയാണ് തൂക്കത്തിൽ കുറവ് കണ്ടെത്തിയത്. യന്ത്രത്തിന്റെ പ്രവർത്തനത്തിൽ വന്ന തകരാറ് മൂലമാണു ഇങ്ങനെ സംഭവിച്ചതെന്നും കമ്പനിയുടെ പേരിൽ ഉപഭോഗ്താക്കളോട് മാപ്പ് ചോദിക്കുന്നതായും കോൾസ് റീജ്യണൽ മാനേജർ ടാമ്മി ബാങ്ക്സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.