പ്രവാസികള്‍ക്ക് ഓസ്ട്രേലിയന്‍ നഗരങ്ങളിലെ ജീവിതച്ചെലവ് കുറഞ്ഞ് വരുകയാണെന്നാണ് മെര്സിഡേര്സ് സര്‍വേ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാര്‍ക്ക് ഏറ്റവും ജീവിതച്ചെലവുള്ള 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയിലാണ്.
സിഡ്നി: പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ ഏറ്റവും നല്ലത് ഓസ്ട്രേലിയയെന്ന് സര്‍വേ. പ്രവാസികള്‍ക്ക് ഓസ്ട്രേലിയന്‍ നഗരങ്ങളിലെ ജീവിതച്ചെലവ് കുറഞ്ഞ് വരുകയാണെന്നാണ് മെര്സിഡേര്സ് സര്‍വേ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാര്‍ക്ക് ഏറ്റവും ജീവിതച്ചെലവുള്ള 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയിലാണ്. ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഏഷ്യന്‍ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്ട്രേലിയയിലെ നഗരങ്ങളിലെ ജീവിതച്ചെലവ് താഴുന്നത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു.
ചെലവിന്റെ കാര്യത്തില്‍ 2016 ലെ റാങ്കിംഗില്‍ രാജ്യത്തെ നഗരങ്ങള്‍ താഴോട്ട് പോയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. യുഎസ് ഡോളറിനെതിരായി ഓസ്ട്രേലിയന്‍ ഡോളറിന്റെ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതിനാലാണിത്. 2015ല്‍ ചെലവിന്റെ കാര്യത്തില്‍ സിഡ്നി നഗരം 31ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷം സിഡ്നിയുടെ റാങ്ക് 42 ആയി താഴ്ന്നു. രണ്ടാം സ്ഥാനം പെര്ത്തിനാണ്. 69ാം സ്ഥാനത്താണ് പെര്‍ത്ത്. മെല്‍ബണ്‍ ഏഴാം സ്ഥാനത്താണുള്ളത്. 2015ലെ 47ാം റാങ്കില്‍ നിന്നും ഈ വര്‍ഷം നഗരത്തിന്റെ റാങ്ക് 48 ആയി താഴ്ന്നിരിക്കുകയാണ്. കാന്‍ബറയ്ക്ക് 98ാം റാങ്കും അഡ്ലെയ്ഡിന് 102ാം സ്ഥാനവുമാണുള്ളത്. ചെലവിന്റെ കാര്യത്തില്‍ ഓസ്ട്രേലിയയിലെ 30 സ്ഥലങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ റാങ്കില്‍ നിന്നും താഴ്ന്നിട്ടുണ്ട്.
കോസ്റ്റ് ഓഫ് ലിവിംഗ് റാങ്കിംഗില്‍ നിന്നും രാജ്യത്തിലെ സ്ഥലങ്ങള്‍ താഴോട്ട് പോകുന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയല്ലെന്നാണ് മെര്‍സറിന്റെ ഓസ്ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും ഗ്ലോബല്‍ മൊബിലിറ്റി പ്രാക്ടീസ് ലീഡറായ ലോറയിന്‍ ജെന്നിംഗ്സ് പറയുന്നത്. കുടിയേറ്റക്കാര്‍ക്ക് ഏറ്റവും ജീവിതച്ചെലവുള്ള 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയിലായതിനാല്‍ ഇന്റര്‍നാഷണല്‍ അസൈന്‍മെന്റിനായി ബിസിനസുകള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ അയയ്ക്കാന്‍ ആകര്‍ഷമായ സ്ഥലമായി രാജ്യം മാറുന്നുവെന്നും അവര്‍ പറയുന്നു.
പുതിയ സര്‍വേ പ്രകാരം ഹോംഗ്കോംഗിലാണ് കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവുള്ളത്. അംഗോളയിലെ ലുവാന്‍ഡയാണ് ചെലവിന്റെ കാര്യത്തില്‍ റാങ്കിംഗില്‍ രണ്ടാമത് ഉള്ളത്. സുറിച്ചും സിംഗപ്പൂരുമാണ് മുന്നും നാലും സ്ഥാനങ്ങളില്‍. ടോക്കിയോ അഞ്ചാം സ്ഥാനത്തും കിന്‍ഷാസ ആറാം സ്ഥാനത്തുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.