
ഒമാന്‍: ഒമാനില്‍ കഴിഞ്ഞ മാസം ജീവിതചെലവ് വര്‍ധിച്ചു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവര്‍ഷ പണപെരുപ്പത്തില്‍ 2.82 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ഗതാഗത ചെലവില്‍ 10.83 ശതമാനം ഹൗസിങ്, ജല, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ ചെലവില്‍ 2.19 ശതമാനവും വര്‍ധനവുണ്ടായി. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭക്ഷണത്തിന്റെയും ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെയും വില 0.36 ശതമാനം വര്‍ധിച്ചു. പുകയില ഉല്പന്നങ്ങളുടെ വില 24.38 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വിദ്യാഭ്യാസ ചെലവില്‍ ഉണ്ടായത് 0.49 ശതമാനത്തിന്റെയും വര്‍ധനവാണ്. ഭക്ഷണ വിഭാഗത്തില്‍ ബ്രഡിന്റെയും ധാന്യങ്ങളുടെയും വില 1.29 ശതമാനം കുറഞ്ഞു. എന്നാല്‍ ഇറച്ചിയുടെ വില 0.45 ശതമാനം വര്‍ധിച്ചു. ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെ വില 0.51 ശതമാനം വര്‍ധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.