മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തെത്തിയ ചുഴലിക്കാറ്റ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.
സിഡ്നി: ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് തീരത്തെത്തി. മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തെത്തിയ ചുഴലിക്കാറ്റ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.
ചുഴലക്കാറ്റ് ശക്തമായി വീശുന്നതിനെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ചിലര്‍ ഉവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചു. കാറ്റ് ശക്തിയാര്‍ജിച്ചതോടെ 23,000 വീടുകളുടെ വൈദ്യുതി ബന്ധം താറുമാറായി.
ടൗണ്‍വില്ല, മക്കയ് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ക്വീന്‍സ്ലന്‍ഡിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.