മസ്‌കത്ത്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കര്‍ശന നടപടികളുമായി അധികൃതര്‍. എല്ലാവിധത്തിലുള്ള സാമൂഹിക പരിപാടികള്‍ക്കുമുള്ള വിലക്ക് കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. ഒരുതരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കും വിലക്ക് ബാധകമാണ്. ആരാധലയങ്ങളിലോ, താമസയിടങ്ങിലോ ഒത്ത് ചേര്‍ന്നാലും നടപടികളുണ്ടാവും.
ഏതെങ്കിലും രീതിയിലെ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുകയും ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നവര്‍ക്ക് 1500 റിയാലായിരിക്കും പിഴ ചുമത്തുക. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നൂറ് റിയാലും പിഴ ചുമത്തും. കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാലും ക്വാറന്‍ൈന്‍ നിയമം ലംഘിച്ചാലും 200 റിയാലായിരിക്കും പിഴ.
ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കാന്‍ വിസമ്മതിക്കുകയോ തനിയെ ഊരിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താല്‍ 300 റിയാലും പിഴ ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മിപ്പിച്ചു. അഞ്ചുനേരത്തെ പ്രാര്‍ഥനക്ക് അനുവാദമള്ള മസ്ജിദുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.