
സ്വന്തം കുഞ്ഞിന്റെ കാലില്‍ ചെറിയ മുള്ളു കൊണ്ടാല്‍ പോലും അമ്മമാര്‍ക്ക് സഹിക്കാന്‍ പറ്റില്ല. അത് മനുഷ്യരായാലും മൃഗങ്ങളായാലും. ചിലപ്പോള്‍ മനുഷ്യര്‍ പോലും തോറ്റുപോകും ചില മൃഗങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം കണ്ടാല്‍. ഇവിടെ മാതൃസ്നേഹത്താല്‍ നമ്മുടെ ഹൃദയം തൊടുന്നത് ഒരു അമ്മപ്പശുവാണ്. തന്റെ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഉത്തര കര്‍ണാടകയിലെ ഹവേരിയിലാണ് കണ്ണ് നനയിക്കുന്ന കാഴ്ച.
ജനുവരി 25നാണ് ജയപ്രകാശ് നാരായണ്‍ ചൗക്കിന് സമീപം ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന രണ്ടരമാസം പ്രായമുള്ള കിടാവിനു പിന്നാലെ അമ്മപ്പശു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. കിടാവിന് മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന് തീരുമാനിച്ചത്. അര കിലോമീറ്ററോളം ദൂരം അമ്മപ്പശു ലോറിയെ പിന്തുടര്ന്നു.
മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു.എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.