Currency

സൈബർ സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്വന്തം ലേഖകൻTuesday, November 1, 2016 12:43 pm

ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം ശരാശരി 1.6 മില്യൺ ഓസ്‌ട്രേലിയക്കാരാണ് ഓരോ വർഷവും ഇൻറർനെറ്റിലൂടെയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. നവീന സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലത്ത് തട്ടിപ്പ് രീതികളും രൂപം മാറുകയാണ്.

ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം ശരാശരി 1.6 മില്യൺ ഓസ്‌ട്രേലിയക്കാരാണ് ഓരോ വർഷവും ഇൻറർനെറ്റിലൂടെയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. നവീന സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലത്ത് തട്ടിപ്പ് രീതികളും രൂപം മാറുകയാണ്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കുക

സ്മാർട്ട് ഫോണും ടാബ്ലെറ്റുകളും ഉപയോഗിച്ചുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മൂടെ സ്വകാര്യ വിവരങ്ങൾ പലതും ഫോണുകളിൽ സൂക്ഷിച്ച് വെക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം ഉപകരണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. പലപ്പോശ്ഹും ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി നമ്മൾ ഓൺലൈൺ പർച്ചേസുകളും നടത്തുന്നതിനാൽ ബാങ്ക് അകൗണ്ട് വിവരങ്ങളും തട്ടിപ്പ്കാരുടെ കയ്യിലെത്താൻ സാധ്യതയുണ്ട്.

2. വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കുക

യതാർത്ഥ വെബ്സൈറ്റിന്റെ എന്ന മട്ടിൽ ധനകാര്യ ആവശ്യങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന  വെബ്സൈറ്റുകളുടെ വ്യാജസൈറ്റുകൾ വ്യാപകമാകുന്നുണ്ട്. നമ്മുടെ പാസ്വേഡുകൾ, അകൗണ്ട് വിവരങ്ങൾ എല്ലാം തട്ടിയെടുക്കുകയാണ് ഇത്തരം സൈറ്റുകളൂടെ ലക്ഷ്യം. അതിനാൽ നിങ്ങളുടെ സെർവർ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.

3. സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുക

നമ്മുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിലെ പൊതുസ്ഥലങ്ങളിൽ പരസ്യപ്പെടുത്താതിരിക്കുക. പണം എവ്വിധം നിങ്ങൾ സൂക്ഷിക്കുമോ അതേപോലെ ഇത്തരം വിവരങ്ങളും സുരക്ഷിതമാക്കി വെക്കുക.

4. പാസ്സ്വേഡുകൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

അക്ഷരങ്ങളും നമ്പറുകളും ചിഹ്നങ്ങളും ഒക്കെ അടങ്ങിയ സങ്കീർണ്ണമായ പാസ്വേഡുകൾ മാത്രം തെരെഞ്ഞെടുക്കുക. പലപ്പോഴും ആളുകൾ തങ്ങൾക്ക് പെട്ടെന്ന് ഓർമ്മയിൽ നില്ക്കുന്ന കാര്യങ്ങളാണു പാസ് വേഡ് ആക്കാറുള്ളത്. ഈ രീതി മാറ്റുക.

5. ഇന്റർനെറ്റ് കണക്ഷൻ സുരക്ഷിതമാക്കുക

സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നത്തിനു മുൻഗണന കൊടുക്കുക. അല്ലാത്തപക്ഷം ഇന്റർനെറ്റ് കണക്ഷൻ ദുരുപയോഗം ചെയ്യപ്പെടാനും, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുപോകാനും ഇടയുണ്ട്, എന്ന് മാത്രമല്ല നിങ്ങളുടെ ഐപി അഡ്രസ്സ് ഉപയോഗപ്പെടുത്തി തട്ടിപ്പുകൾ നടക്കാനും ഇടയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “സൈബർ സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ”

  1. It’s a pity you don’t have a donate button! I’d certainly donate to this outstanding blog!

    I guess for now i’ll settle for book-marking and adding your RSS feed to my Google account.
    I look forward to fresh updates and will talk about this blog with my Facebook group.
    Chat soon!

Comments are closed.

Top
x