Currency

ഡെബ്ബി ചുഴലിക്കാറ്റ്‌: ഓസ്ട്രേലിയയിലെ വടക്കുകിഴക്കന്‍ ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Thursday, March 30, 2017 1:11 pm

ദ്വീപില്‍ താമസിക്കുന്ന പതിനായിരകണക്കിന് വരുന്ന ആളുകളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ദ്വീപിലേക്കുള്ള ജലവിതരണം താറുമാറായി. പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.

 

ബ്രിസ്ബെയിന്‍: ഡെബ്ബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ ആളുകളെ ഒഴിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ വടക്കുകിഴക്കന്‍ ദ്വീപിലെ റിസോര്‍ട്ടുകളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ഒഴിപ്പിക്കാന്‍ പദ്ധതിയിടുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ന്നാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

cyclone

ദ്വീപില്‍ താമസിക്കുന്ന പതിനായിരകണക്കിന് വരുന്ന ആളുകളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ദ്വീപിലേക്കുള്ള ജലവിതരണം താറുമാറായി. പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്വീന്‍സ്ലാന്‍ഡില്‍ മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശിയ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. കനത്ത കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലും ജനജീവിതം ദുസഹമായി.

2011ല്‍ കനത്ത നാശം വിതച്ച കാസി കൊടുങ്കാറ്റിനേക്കാള്‍ ശക്തമായിരിക്കും ഡെബ്ബിയെന്നാണ് കരുതുന്നത്. ഡെബ്ബി ചുഴലിക്കാറ്റ്‌ വരുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ 30,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x