
ബ്രിസ്ബേൺ: കഴിഞ്ഞ ദിവസങ്ങളിൽ ക്വീൻസ്ലാൻഡിൽ ആഞ്ഞടിച്ച ഡെബ്ബി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഈഗിൾബൈയിൽ നിന്നും കാണാതായിരുന്ന 77കാരന്റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി കണ്ടെത്തിയത്. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 4 പേരെ ഇനിയും കണ്ടെത്താനായില്ല.
മാറ്റി പാർപ്പിച്ചവരിൽ പതിനായിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡിലും വെള്ളപ്പൊക്കം വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത്. ലൊഗാന്‍, ബ്യൂഡെസെര്‍ട്ട്, വടക്കന്‍ ഗോള്‍ഡ് കോസ്റ്റ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.