Currency

അബൂദബിയില്‍ ഗാര്‍ഹിക ജോലിക്കാരുടെ അവകാശ സംരക്ഷണത്തിന് പുതിയ നിയമം

സ്വന്തം ലേഖകന്‍Sunday, March 19, 2017 11:40 am

ആഴ്ചയില്‍ ഒരു അവധിദിനം, 30 ദിവസം ശമ്പളത്തോടു കൂടിയ വാര്‍ഷികാവധി, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ.ഡി, തൊഴില്‍ പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ കൈവശം വെക്കാനുള്ള അധികാരം, ദിവസേന 12 മണിക്കൂര്‍ വിശ്രമം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം.

അബൂദബി: വിദേശത്ത് ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി പുതിയ നിയമം വരുന്നു. വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാനും ജോലിസമയം ക്രമീകരിക്കാനും ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അവതരിപ്പിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഒപ്പ് വെക്കുന്നതോടെ നിയമത്തിന് പ്രാബല്യമാകും.

ആഴ്ചയില്‍ ഒരു അവധിദിനം, 30 ദിവസം ശമ്പളത്തോടു കൂടിയ വാര്‍ഷികാവധി, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ.ഡി, തൊഴില്‍ പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ കൈവശം വെക്കാനുള്ള അധികാരം, ദിവസേന 12 മണിക്കൂര്‍ വിശ്രമം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം. 12 മണിക്കൂര്‍ വിശ്രമത്തില്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി നല്‍കണം.

രാജ്യത്ത് 7,50,000ത്തോളം വീട്ടുജോലിക്കാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 20 ശതമാനം വിദേശ തൊഴിലാളികളാണ്് ഇവരില്‍ 65 ശതമാനവും അബൂദബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലാണ്. അതേസമയം 18 വയസ്സ് പൂര്‍ത്തിയായവരെ മാത്രമേ ജോലിക്ക് നിര്‍ത്താവൂ എന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, നിയമപ്രകാരമുള്ള വിശ്രമ സമയം തുടങ്ങിയ വ്യവസ്ഥകളും നിബന്ധനകളും സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടുജോലിക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്ന് തൊഴില്‍നിയമന ഏജന്‍സികള്‍ ഉറപ്പുവരുത്തിയിരിക്കണമെന്നും നിയത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x