Currency

ലണ്ടനില്‍ ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Sunday, March 12, 2017 11:56 am

ലണ്ടന്‍: രാജ്യത്ത് ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലുകള്‍ രംഗത്ത്. മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇത്തരമൊരു ആവശ്യത്തിനു പിന്നില്‍. ഡ്രിങ്ക് ഡ്രൈവ് പരിധി നിലവിലുള്ളതിന്റെ മൂന്നിലൊന്നായി കുറയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് മൂന്നിലൊന്നായി കുറച്ച് 50 എംജിയാണമെന്നാണ് കൗണ്‍സിലുകള്‍ ആവശ്യപ്പെടുന്നത്. ഡ്രിങ്ക് ഡ്രൈവ് പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്. മാള്‍ട്ടയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന പരിധിയുള്ളതെങ്കിലും ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന് മാള്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x