Currency

വിക്ടോറിയയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വേണ്ട

സ്വന്തം ലേഖകന്‍Tuesday, March 7, 2017 3:01 pm

വിക്ടോറിയന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. ആറ് ലക്ഷം ഡോളര്‍ വരെ വിലമതിക്കുന്ന വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പൂര്‍ണ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.

വിക്‌ടോറിയ: ആദ്യമായി വിക്ടോറിയയില്‍ വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇനി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. വിക്ടോറിയന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. ആറ് ലക്ഷം ഡോളര്‍ വരെ വിലമതിക്കുന്ന വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പൂര്‍ണ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.

വീട് വാങ്ങുന്നവര്‍ക്ക് ബാദ്ധ്യത സൃഷ്ടിക്കാതെ വസ്തുവില നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വീടു വാങ്ങല്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തും. മെല്‍ബണിലും പരിസര പ്രദേശങ്ങളിലും ആള്‍ത്താമസമില്ലാതെ കിടക്കുന്ന വീടുകളെ ലക്ഷ്യമിട്ടാണ് പുതിയ നികുതി നിര്‍ദ്ദേശം.

അതേസമയം അവധിക്കാല വസതികള്‍ക്കും ഉടമസ്ഥന്‍ വിദേശത്തുള്ളവര്‍ക്കും പുതിയ നികുതി ബാധകമാവില്ല. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തില്‍ വിക്ടോറിയയുടെ ഉള്‍പ്രദേശങ്ങളില്‍ ആദ്യമായി വീട് പണിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ഹോം ഓണര്‍ ഗ്രാന്റ് ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x