അനുവദിനീയമായതിലും ഇരട്ടിയിലധികം വേഗതയിലാണ് യുവാവ് വാഹനം ഓിച്ചിരുന്നത്. വിക്ടോറിയയിലെ ഫ്രീ വേയിലൂടെ 190 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഈ റോഡില്‍ 80 കിലോമീറ്ററാണ് വേഗപരിധി.
വിക്ടോറിയ: സ്പീഡ് ലിമിറ്റ് ലംഘിച്ച് വാഹനം ഓടിച്ച ഇരുപത്തിയൊന്നുകാരനായ ഇന്ത്യക്കാരന്‍ വിക്‌ടോറിയയില്‍ പൊലീസ് പിടിയില്‍. അനുവദിനീയമായതിലും ഇരട്ടിയിലധികം വേഗതയിലാണ് യുവാവ് വാഹനം ഓിച്ചിരുന്നത്. വിക്ടോറിയയിലെ ഫ്രീ വേയിലൂടെ 190 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഈ റോഡില്‍ 80 കിലോമീറ്ററാണ് വേഗപരിധി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അമിത വേഗതയില്‍ പാഞ്ഞ കാറും ഡ്രൈവറും ക്യാമറയില്‍ പതിഞ്ഞതോടെ പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറില്‍ ചുറ്റിക്കറങ്ങിയ യുവാവിന് ഓസ്‌ട്രേലിയന്‍ ലൈസന്‍സ് ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
യുവാവിനെതിരെ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിടിയിലായ യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.