Currency

ബ്രക്സിറ്റ് ധവളപത്രത്തില്‍ വന്‍ അബദ്ധം, തെറ്റ് തിരുത്തി ഡിപ്പാര്‍ട്ട്മെന്റ്

സ്വന്തം ലേഖകന്‍Saturday, February 4, 2017 7:30 am

ബ്രക്സിറ്റിന് ശേഷം ബ്രിട്ടീഷ് തൊഴില്‍ സേനയ്ക്ക് വര്‍ഷത്തില്‍ 14 ആഴ്ചകള്‍ ശമ്പളത്തോട് കൂടി അവധി ലഭിക്കുമെന്നാണ് ബ്രക്സിറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ധവളപത്രം വാഗ്ദാനം ചെയ്യുന്നത്.

ലണ്ടന്‍: ബ്രക്സിറ്റ് ധവളപത്രത്തില്‍ വന്‍ അബദ്ധം കടന്നു കൂടി. എന്നാല്‍ പിന്നീട് ബ്രക്സിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ അബദ്ധം തിരുത്തുകയും ചെയ്തു. ബ്രക്സിറ്റിന് ശേഷം ബ്രിട്ടീഷ് തൊഴില്‍ സേനയ്ക്ക് വര്‍ഷത്തില്‍ 14 ആഴ്ചകള്‍ ശമ്പളത്തോട് കൂടി അവധി ലഭിക്കുമെന്നാണ് ബ്രക്സിറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ധവളപത്രം വാഗ്ദാനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോയതിന് ശേഷം ബ്രിട്ടന്‍ ഏതൊക്കെ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തിക്കുകയെന്ന് വിശദീകരിക്കുന്ന രേഖ പ്രധാനമന്ത്രി തെരേസ മേയും ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും ചേര്‍ന്നായിരുന്നു പുറത്തിറക്കിയത്.

നിര്‍ണായകമായ രേഖയുടെ 32ാം പേജിലാണ് ശമ്പളത്തോട് കൂടിയ അവധിയെപ്പറ്റിയുള്ള ഭേദഗതികള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ചാര്‍ട്ടുകളില്‍ തെറ്റുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും അത് തിരുത്തിയിട്ടുണ്ടെന്നും ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നിലവില്‍ കര്‍ക്കശമായ യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് കീഴില്‍ ഇത്തരത്തില്‍ നാല് ആഴ്ചകള്‍ മാത്രമേ ശമ്പളത്തോട് കൂടി അവധി ലഭിക്കുന്നുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x