കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടന ഫോമയുടെ വിമൻസ് ഫോറം നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടന ഫോമയുടെ വിമൻസ് ഫോറം നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജിൽ പഠിക്കുന്ന സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കാം.
മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നഴ്സ് ആകാൻ ആഗ്രഹിക്കുന്നു എന്ന വിഷയത്തിൽ ഒരു പേജിൽ കുറയാത്ത ലേഖനം എന്നിവ സഹിതമാണു അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2017 നവംബർ 30. വിലാസം: ഫോമ സ്കോളർഷിപ്പ്, എൻ എൻ 89, പേരൂർക്കട, തിരുവനന്തപുരം 695005; ഇമെയിൽ- fomaawfscholarship@gmail.com ഫോണ്‍: 8593874101.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.