ബാംഗ്ലൂർ: പ്രവാസി മലയാളികള്‍ക്കായുള്ള 2019ലെ ഗര്‍ഷോം ഫൗണ്ടേഷന്റെ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗര്‍ഷോം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് വി.എ.ഹസന്‍ (ദുബൈ), പ്രവാസി വനിത അവാര്‍ഡിന് ഡോ. ലാലി സാമുവല്‍ (ന്യൂസിലാന്റ്), പ്രവാസി രത്‌ന അവാര്‍ഡിന് ബാബു വര്‍ഗീസ് ( യു.എസ്.എ), യംഗ് ടാലന്റ് അവാര്‍ഡിന് ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്‍), ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് ബിജു വര്‍ഗീസ് (ഇന്ത്യ) എമര്‍ജിംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് റ്റിബി കുരുവിള (ജപ്പാന്‍), യംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് സ്വരൂപ് രാജന്‍ മയില്‍വാഹനം (കുവൈറ്റ്) എന്നിവര്‍ അര്‍ഹരായി. ഈ വര്‍ഷത്തെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് ഓസ്‌ട്രേലിയായിലെ എന്റെ കേരളം തിരഞ്ഞെടുക്കപ്പെട്ടു. 24ന് നോര്‍വെ തലസ്ഥാനമായ ഒസ്ലോയിലെ സ്‌കാന്‍ഡിക് സൊളി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
നോര്‍വീജിയന്‍ മലയാളി അസ്സോസിയേഷന്‍ ആതിഥ്യമരുളുന്ന പുരസ്‌കാരദാന ചടങ്ങില്‍ നോര്‍വെയിലെ ഇന്ത്യന്‍ അംബാസിഡര്‍ ക്രിഷന്‍ കുമാര്‍ മുഖ്യാതിഥിയാകും. നോര്‍വെ നൊതോടന്‍ സിറ്റി മേയര്‍ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്‌ലിങര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്ന. മുന്‍ കര്‍ണ്ണാടക എം.എല്‍.എ ഐവാന്‍ നിഗ്ലി ചെയര്‍മാനായും, നോര്‍വെ ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ബിന്ദു സാറ വര്‍ഗീസ്, മലയാളം സര്‍വ്വകലാശാല അസി.പ്രൊഫസര്‍ അന്‍വര്‍ അബ്ദുള്ള, ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അബുദാബി ആസ്ഥാനമായ ആഡ്‌പ്രിന്റ്, ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് ചടങ്ങിന്റെ മുഖ്യ സ്‌പോൺസർമാർ
ഫാദിൽ ഗ്രൂപ്പ്- സൗദി അറേബ്യ, ഫ്യൂഷൻ ഗ്രൂപ്പ്- കുവൈറ്റ്, ജയ് എന്റർപ്രൈസസ്- ജപ്പാൻ, രാജ് ഗ്രൂപ്പ്- ജപ്പാൻ, സ്കാന്ഡിനേവിയൻ ഗ്ലോബൽ ടൂർസ് എന്നിവയാണ് പതിനാലാമതു ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനചടങ്ങിന്റെ സഹപ്രായോജകർ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.