ദുബായ്: ബാഗേജുകളുടെ കാര്യത്തില്‍ ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടുത്തുന്നത് കര്‍ശനമായി വിലക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉല്‍പന്നങ്ങള്‍, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധിച്ചതുമായുള്ള വസ്തുക്കള്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമലംഘകര്‍ക്കു തടവും ഫൈനും ലഭിക്കും. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കള്‍ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കസ്റ്റംസ് അതോറിറ്റി ബോധവത്കരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.