Currency

യുഎഇയില്‍ 30 വയസ്സിനു താഴെയുള്ളവരില്‍ പൊണ്ണത്തടി വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Friday, July 5, 2019 7:09 pm
weight

അബുദാബി: യുഎഇയില്‍ 30 വയസ്സിനു താഴെയുള്ളവരില്‍ പൊണ്ണത്തടിയും പ്രമേഹവും വര്‍ധിക്കുന്നതായി പഠനം. 18നും 29നും ഇടയിലുള്ള 33,000 പേരിലാണ് പഠനം നടത്തിയത്. സായിദ് മിലിറ്ററി ആശുപത്രിയിലെ പ്രഫ. അഷ്‌റഫ് ഹസന്‍ ഹുമൈദാന്‍ അല്‍സാബി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ട്രൈഗ്ലിസറൈഡ്‌സ്, കൊളസ്‌ട്രോള്‍ എന്നിവയുടെ തോതും കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.

അറബ് മേഖലയില്‍ പ്രമേഹവും പൊണ്ണത്തടിയും ക്രമാതീതമായി ഉയരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രഫ അഷ്‌റഫ് പറഞ്ഞു. ജീവിത ശൈലിയിലും ഭക്ഷണ ശീലത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാന കാരണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടില്‍ ഉണ്ടാക്കുന്ന കൊഴുപ്പില്ലാത്ത ഭക്ഷണം കഴിച്ചും കൃത്യമായി വ്യായാമം ചെയ്തും ഇത്തരം രോഗങ്ങളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x