എല്ലാവരും പാറ്റിയെ മാത്രം ശ്രദ്ധിക്കുന്നത് കണ്ട ക്രിക്കുവിന് അത് സഹിച്ചില്ല. എല്ലാരും പാറ്റിക്കു ചുറ്റും കൂടുന്നതെന്താണെന്ന് ആലോചിച്ചാലോചിച്ച് ഒടുവില്‍ ക്രിക്കറ്റിന്റെ കുതിരബുദ്ധി മിന്നി. അവന്‍ രണ്ടും കല്‍പ്പിച്ച് പാറ്റിയെ എല്ലാവരും എന്താണ് ഇത്ര കാര്യമായി നോക്കുന്നതെന്ന് കണ്ടുപിടിച്ചു.
യജമാനത്തി പാറ്റി വുമറിന്റെ വിവാഹദിനം ക്രിക്കറ്റ് എന്ന അവളുടെ തോഴന്‍ കുതിരയ്ക്കും ആഘോഷമായിരുന്നു. പക്ഷേ എത്രയൊക്കെ അണിഞ്ഞൊരുങ്ങി നിന്നിട്ടും തന്നെയാരും ശ്രദ്ധിക്കാത്തതായിരുന്നു ക്രിക്കറ്റിന്റെ സങ്കടം. കാണുമ്പോഴെല്ലാം ക്രിക്കൂ എന്നു വിളിച്ച് പുറത്തു വലിഞ്ഞുകയറിയിരുന്നവര്‍ പോലും ഇപ്പോള്‍ കണ്ട ഭാവമില്ല. എല്ലാവരും പാറ്റിയോടു മിണ്ടുന്നു. കാമറക്കണ്ണുകളെല്ലാം പാറ്റിയിലേക്ക് മാത്രം.
എല്ലാവരും പാറ്റിയെ മാത്രം ശ്രദ്ധിക്കുന്നത് കണ്ട ക്രിക്കുവിന് അത് സഹിച്ചില്ല. എല്ലാരും പാറ്റിക്കു ചുറ്റും കൂടുന്നതെന്താണെന്ന് ആലോചിച്ചാലോചിച്ച് ഒടുവില്‍ ക്രിക്കറ്റിന്റെ കുതിരബുദ്ധി മിന്നി. അവന്‍ രണ്ടും കല്‍പ്പിച്ച് പാറ്റിയെ എല്ലാവരും എന്താണ് ഇത്ര കാര്യമായി നോക്കുന്നതെന്ന് കണ്ടുപിടിച്ചു. എല്ലാരും പാറ്റിയുടെ ചിരിയെക്കുറിച്ചാണ് പറയുന്നത്. എന്തു ഭംഗിയുളള ചിരി!. സംഭവം മനസിലാക്കിയ ക്രിക്കൂ ഉടന്‍ തന്നെ ക്യാമറമാന്‍ വരുന്നതും കാത്തിരുന്നു. പാറ്റിയെ പോലെ തനിക്കും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ച് കാണിക്കാന്‍ കഴിയുമെന്ന് പറഞ്ഞ കുതിര എല്ലാവരെയും ഞെട്ടിച്ച് ഒരു കിടിലന്‍ ചിരി അങ്ങ് നല്‍കി. സത്യത്തില്‍ എല്ലാവരും അന്തംവിട്ട് നോക്കിനിന്നുപോയി.

ക്രിക്കറ്റിന്റെ കൂട്ടുകാരന്‍ ഡച്ച് കുതിരയ്ക്കും കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയില്ല. എന്തായാലും പിന്നീടു വന്ന ഫോട്ടോകളിലെല്ലാം താരമായത് ക്രിക്കറ്റ് തന്നെ. ഈ ചിരിച്ചിത്രം ലോകമാകെ കൗതുകമുണര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ക്രിക്കുവിന്റെ ഈ ചിരിചിത്രം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.